---
title: "അജ് വ റിനീഷിൻ്റെ 'ഓർമ്മകളിൽ എന്നും തങ്ങി നിൽക്കുന്ന ലൈബ്രറി പഠനയാത്ര' പുസ്തകം പ്രകാശനം ചെയ്തു"
english_title: "Ajwa Rineesh's book 'Library Study Journey That Will Stay in Your Memories Forever' was released."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/324333/Ajwa Rineesh's book 'Library Study Journey That Will Stay in Your Memories Forever' was released."
published_at: "2025-11-04T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690a0c91d048f_1000965469.jpg"
keywords: []
---

# അജ് വ റിനീഷിൻ്റെ 'ഓർമ്മകളിൽ എന്നും തങ്ങി നിൽക്കുന്ന ലൈബ്രറി പഠനയാത്ര' പുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:** ന്യൂ മാഹി കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക്ക് സ്കൂൾ വിദ്യാർത്ഥിനി

## Article Content

ന്യൂ മാഹി കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക്ക് സ്കൂൾ വിദ്യാർത്ഥിനി

> അജ് വ റിനീഷിൻ്റെ " ഓർമ്മകളിൽ എന്നും തങ്ങി നിൽക്കുന്ന ലൈബ്രറി പഠനയാത്ര " എന്ന പുസ്തകം പ്രകാശനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. " പ്ലാസ്റ്റിക്കിനെതിരെ ബദൽ ഒരുക്കാം " എന്ന ക്യാമ്പയിൻ്റെ ഭാഗമായുള്ള തുണി സഞ്ചി വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ: വി പ്രദീപൻ നിർവ്വഹിച്ചു. സംസ്ഥാന ഒളിമ്പിക്സിൽ തായ്ക്വോണ്ടോ വിഭാഗത്തിൽ ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുത്ത മുഹമ്മദ് ഹംദാൻ, ലൈബ്രറിയിലെ ഏറ്റവും നല്ല

വായനകാരൻ ഇ എൻ പ്രേമരാജൻ എന്നിവരെ ആദരിച്ചു. ശ്രീനാരായണ വിലാസം സിനിയർ ബേസിക് സ്കൂൾ പ്രധാന അദ്ധ്യാപകൻ പി ബിജോയ്, കെ പി പ്രഭാകരൻ, പി കെ സിന്ധു എന്നിവർ

സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/324333/Ajwa Rineesh's book 'Library Study Journey That Will Stay in Your Memories Forever' was released.)